കടലുണ്ടി: ക്രിസ്തുവിനെ പിന്തുടരുമ്പോള് വിശ്വാസികള്‍ക്ക് ഒരിക്കലും മനസ് മടുക്കരുതെന്ന് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.
കടലുണ്ടി ഏല്റൂഹ ധ്യാനകേന്ദ്രത്തിന്റെ മൂന്നാമത് ബൈബിള്‍ കണ്‍വന്‍ഷനില്‍ ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അശാന്തി നിറഞ്ഞ ഈ കാലഘട്ടത്തില്‍ സമാധാനത്തിന്റെ ഉപകരണങ്ങളായി വിശ്വാസീ സമൂഹം മാറണം.
സഭയില്‍ രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ എണ്ണൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, വിശുദ്ധന്റെ പൈതൃകവും വിശ്വാസവും പ്രവര്‍ത്തനശൈലിയും പിന്തുടര്ന്ന് ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പാത മാതൃകയാക്കണം.
വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പ്രാർഥനകള്‍ ഉരുവിടുന്നത് ശീലമാക്കണം.മാര്‍പാപ്പ അനുവദിച്ച പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.